Pages

Tuesday, December 5, 2017

ഇടവേള

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പോസ്റ്റിട്ടു പീന്നീട് നിണ്ട മൗനം ബ്ലോഗ് എഴുത്തുകാരും വായനക്കാരും fbക്കും വാട്സാപ്പിനും വഴിമാറി ..... എന്തെങ്കിലും എന്നെങ്കിലും കുത്തികുറിക്കണം   ചിതറിയ വാക്കുകളോടെ ......
അനൂപ്

ഇടവേള

Monday, June 4, 2012

കന്യാകുമാരി



                കോഴിക്കോട്ടു നിന്നും 6.15 ന്  വണ്ടി കയറി 1.45ന്  അനന്തപുരിയിലെത്തി. നിധി കാക്കുന്ന  പത്മനഭാനെയും മൃഗങ്ങളില്ലാത്ത മൃഗശാലയും കണ്ട ക്ഷീണം തീര്‍ക്കാന്‍ ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലൈസും ..............6 മണിക്കൂര്‍ ഉറക്കം ......




                 രാവിലെ 7.5ന് കന്യാകുമാരി പസ്സെഞ്ചരില്‍ ശുചീന്ദ്രം ഇറങ്ങി ഗൂഗിള്‍ മാപ് മാത്രം സഹായി ആയി .അല്പം വഴി തെറ്റി ചോദിച്ചു ചോദിച്ചു പോകാതെ മാപ് നോക്കി നടന്നു. കോലം വരച്ച മുറ്റങ്ങലുള്ള  കലപില കൂട്ടുന്ന തമിഴന്റെ തെരുവിലൂടെ വഴിതെറ്റി ഒരു കിലോമീറ്ററോളം 
...............5രൂപയ്ക്ക് മീന്‍ വാങ്ങുന്നത് കണ്ടപ്പോള്‍ 50രൂപ കണ്ടാലും മുഖം തെളിയാത്ത നാസറിനെ ഓര്‍ത്തുപോയി 

               മനോഹരമായ ക്ഷേത്രം സ്ഥാണുമലയ പെരുമാള്‍ക്ഷേത്രം എന്നാണു ശുചീന്ദ്രം ക്ഷേത്രം അറിയപ്പെടുന്നത്  കൊത്തുപണികളാല്‍ ആകൃഷ്ടമായ 134അടി ഉയരമുള്ള ഗോപുരം, ചുവര്‍ചിത്രങ്ങള്‍ ,18അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ , കൂറ്റന്‍ വാതില്‍ ...............


              ശുചീന്ദ്രത്തു  നിന്നും കന്യാകുമാരിക്ക് ബസ്സുകയറി. തമിഴ് വായിക്കാന്‍ പഠിക്കണം എന്ന് ഓരോ തമിഴ്നാട് യാത്രയിലും  മനസ്സില്‍ കരുതും ബസ്സിന്റെ ബോര്‍ഡു വായിക്കാന്‍ തമിഴനെ ആശ്രയിക്കണ്ടല്ലോ ...........


                3മണിക്കൂര്‍ വരി നിന്ന് വിവേകാനന്ദ പാറയിലേക്ക്‌ ബോട്ട് കയറി സീസണായാതിനാലത്രേ ഇത്ര തിരക്ക്. തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമയും, വിവേകാനന്ദ ഹാളും, പാറയും, വിവിധ ഭാഷയും വേഷവുമുള്ള ജനസാഗരവും .............



                 5മണി മുതല്‍ അസ്തമയം വരെ വ്യൂ ടവറില്‍ കന്യാകുമാരിയിലെ ഈ കാഴ്ച ഒരിക്കലും നഷ്ടപ്പെടുത്തരുത് ..അസ്തമയത്തിനേക്കാള്‍ ഉദയമാണ് കന്യാകുമാരിയില്‍ കാണേണ്ടത് എന്ന് മനസ്സിലായത് ഇവിടെ എത്തിയപ്പോഴാണ്  ...................


                    പാര്‍ക്കിലും കയറി തുടര്‍ന്നു റെയില്‍വേ സ്റ്റെഷനിലെക്ക് വഴിയരികില്‍ കണ്ട തട്ടുകടയിലെ "ചിക്കന്‍ കൊത്ത് " (പൊരിച്ച ചിക്കനും മുട്ടയും പൊറോട്ട കഷ്ണങ്ങളും ചേര്‍ത്തത് ) കടയിലെ വൃത്തി! കണ്ടപ്പോള്‍ ഭാര്യ കഴിക്കാന്‍ സമ്മതിച്ചില്ല .അവള്‍ കൈ പിടിച്ചു വലിച്ചപ്പോള്‍ സീനുണ്ടാക്കെണ്ടാന്നു കരുതി.................


                          9മണിക്ക് നാഗര്‍കോവിലില്‍ എത്തി 11.30നു എത്തിയ ഏറനാട്‌ എക്സ്പ്രസ് 2മണിക്കാണ് പുറപ്പെട്ടത്‌ ഉച്ചയ്ക്ക് കോഴിക്കോട്ടെത്തുന്നത് വരെ ഉറക്കം ......വഴി ചോദിക്കാതെ ഓട്ടോ യില്‍ കയറാതെ ചുരുങ്ങിയ ചിലവിലൊരു യാത്ര പോക്കറ്റ് കാലിയക്കാതെ അവളെ സമാധാനിപ്പിക്കനുമായി (പറ്റിക്കാനും)...............

Monday, May 28, 2012

തേക്കടി കന്യാകുമാരി യാത്ര

 ഈ അവധിക്കാലത്ത് രണ്ടു യാത്രകള്‍ ..................ആദ്യം കൂട്ടുകാരിക്കൊപ്പം (തെറ്റിദ്ധരിക്കേണ്ട ഭാര്യക്കൊപ്പം ) രണ്ടാമത് കൂട്ടുകാര്‍ക്കൊപ്പം ടി ടി സി സുഹൃത്തുക്കള്‍ . മലയാളം ടൈപ്പ് ചെയ്യാന്‍ നന്നായി പഠിച്ച ശേഷം വിവരണം എഴുതാം തുടക്കക്കാരനല്ലേ ഫോട്ടോ പോസ്റ്റു ചെയ്യുന്നു